Latest Movie :
Home » , » Malappuram love letter [മലപ്പുറം ലൗ ലെറ്റർ] - Shihab EK

Malappuram love letter [മലപ്പുറം ലൗ ലെറ്റർ] - Shihab EK

{[['']]}
ഞമ്മളെ കരളിന്റെ കരളായ ആമിന.
   അന്ന ഞമ്മക്കെത്രമാത്രം ഇഷ്ടാന്നറിയോ?അന്ന മോഹിച്ചെത്രനാളായി അന്റെ പിന്നാലെ ഞമ്മള്ള്‌ നടക്കുന്നു
അന്റെ ബാപ്പാക്ക്‌ ഞമ്മളെ സ്നേഹം മനസിലാവുന്നില്ലെ? ആ ഹംക്കിനു ഞമ്മളടുത്തുന്ന് ഇപ്പടുത്ത്‌ കിട്ടും,അക്കളിയാന്ന് അ കാക്ക കളിക്കുന്നെ


അനക്ക്‌ എന്തുകൊണ്ടും യോചിച്ചവനല്ലെ ഞമ്മള്ള്‌? ഞമ്മക്കെന്താ ഒരു കൊറവ്‌ ? മൊഞ്ചിനു മൊഞ്ച്‌, പ്രധാപത്തിനു പ്രധാപം ന്നിട്ടുമെന്തേ അനക്ക്‌ ഞമ്മളോടിത്ര ദേഷ്യം .ന്നാലും ഞമ്മള്ള്‌ അന്നെ കെട്ടും.അന്റെ ആങ്ങള മൊയ്തൂനോട്‌ ഞമ്മലെന്ത്‌ തെറ്റാ ചെയ്തേ? അന്റെ മൊഞ്ച്‌ കണ്ട്‌ അന്നെ സ്നേഹിച്ചതോ?അതു തെറ്റാ?
എന്തിനാ മോളെ ആ പഹയൻ ഞമ്മളതച്ചേ? .അന്റെ ആങ്ങളമാരല്ല പടച്ചോൻ വന്ന് തച്ചാലും ഞമ്മള്ള്‌ അന്നേങ്കൊണ്ടേ പോവൂൂ...!
അനക്കറിയോ?അന്ന് ആദ്യമായി ഞമ്മള്ള്‌ അന്ന കണ്ട ആ ദീസം.അന്നാ മദ്രസാവരാന്തയിൽ വെച്ച്‌ ഞമ്മള്ള്‌ ഖൽബിലുറപ്പിച്ചതാ അന്ന ഞമ്മള്ള്‌ സ്വന്താക്കൂന്ന്.
ഞമ്മള്ള്‌ വിളിച്ചാ ഇജ്‌ ഞമ്മളെ കൂടെ ഇറങ്ങിബരൂലെ?ഞമ്മള്ള്‌ അന്നക്ക്‌ ഒരു കൊറവും വരുത്തൂല.അന്ന ഞമ്മള്ള്‌ ഞമ്മളെ റാണ്യാക്കും.
ഞമ്മള്ള്‌ നിർത്തട്ടെ,
അനക്ക്‌ ഞമ്മളെ ബഗ "ഉമ്മ......ഉമ്മ.....വല്യുമ്മ............"
   ഞമ്മളെ ബലിയ ഖൽബറിഞ്ഞ്‌ ഇജ്‌ എറങ്ങിവരുമന്ന വിശ്വാസത്തോടെ
                                                           ആന്റെ സ്വന്തം  ,  മമ്മദ്ക്ക.
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. sekonlive - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger